|    Dec 13 Wed, 2017 8:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റമദാന്‍ വിപണി: കണ്‍സ്യൂമര്‍ഫെഡ് സബ്‌സിഡി പേരിനുമാത്രം

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: റമദാന്‍ പ്രമാണിച്ച് അവശ്യസാധനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് പ്രഖ്യാപിച്ച സബ്‌സിഡി പേരിനുമാത്രമായി. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലോ നന്‍മ സ്റ്റോറിലോ ആദ്യമെത്തുന്ന 50 പേര്‍ക്ക് മാത്രം സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. പ്രതിദിനം 50ല്‍ അധികം പേര്‍ക്ക് സബ്‌സിഡി നല്‍കരുതെന്നാണ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നന്‍മ സ്റ്റോറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ നല്‍കിയ ഉത്തരവ് .
സബ്‌സിഡി ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഈ നടപടി.
റമദാന്‍ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് വഴി സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ യഥേഷ്ടം നല്‍കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണമന്ത്രി എ സി മൊയ്തീന്റെയും പ്രഖ്യാപനം. എന്നാല്‍, ഈ നിര്‍ദേശത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ട്. ഇതോടെ സബ്‌സിഡി വെട്ടിച്ചുരുക്കിയ നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
ആദ്യമെത്തുന്ന 50 പേര്‍ക്ക് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുകയോ അതല്ലെങ്കില്‍ ഓരോ ദിവസവും സബ്‌സിഡിയോടെ പരമാവധി വില്‍ക്കാവുന്ന സാധനങ്ങളുടെ അളവ് കുറയ്ക്കുകയോ ചെയ്യും. ഓരോ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനും ഒരുദിവസം പരമാവധി 250 കിലോ അരി, 150 കിലോ പച്ചരി, 50 കിലോ പഞ്ചസാര, 50 ലിറ്റര്‍ വെളിച്ചെണ്ണ, 25 കിലോ വീതം തുവരപ്പരിപ്പും ഉഴുന്നും, 50 കിലോ വീതം കടലയും വന്‍പയറും 25 കിലോവീതം മുളകും മല്ലിയും ചെറുപയറും മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് എംഡിയുടെ ഉത്തരവ്. ആദ്യമെത്തുന്ന 50 പേര്‍ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിപ്പോവുന്നതോടെ ബാക്കിയുള്ളവര്‍ വെറുംകൈയോടെ മടങ്ങിപ്പോവേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക