|    Mar 25 Sat, 2017 3:37 am
FLASH NEWS

റമദാന്‍ ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ്

Published : 10th June 2016 | Posted By: mi.ptk

jetദുബയ്:  ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് റമദാന്‍ മാസം പ്രമാണിച്ച് യാത്രക്കാര്‍ക്ക് പ്രീമിയര്‍ ക്ലാസ്സിന് 20 ശതമാനം നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ നാല് ദിവസത്തിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബയ്, അബുദബി, ഷാര്‍ജ എന്നീ നഗരങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിനാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ നിന്ന് ഹോംങ്കോങ്ക്, സിംഗപ്പൂര്‍, ബാങ്കോംങ്, കൊളൊംബൊ, ധാക്ക, കാട്ട്മാണ്ഡു എന്നീ സെക്ടറിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാം. നിരക്കിളവില്‍ ലഭിക്കുന്ന ടിക്കറ്റില്‍ നവംബര്‍ 30 വരെ യാത്ര ചെയ്യാന്‍ സാധിക്കും. റമദാന്‍ പ്രമാണിച്ച് യാത്രക്കാര്‍ ഈ നിരക്കിളവ് പ്രഖ്യാപിക്കുന്നത് കൊണ്ട് കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയുമെന്ന് ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിര്‍ കന്താവാല ഗള്‍ഫ് തേജസിനോട് പറഞ്ഞു.

(Visited 426 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക