|    Aug 18 Sat, 2018 3:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റമദാന്‍ ഒന്ന് നാളെ

Published : 16th May 2018 | Posted By: kasim kzm

കോഴിക്കോട്: മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ ഇന്ന് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെ റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസ മൗലവി, സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പാളയം ഇമാം വി പി ശുഹൈബ് മൗലവി, ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു.

വ്യാഴാഴ്ച റമദാന്‍ വ്രതം ആരംഭിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബ്ദുല്‍ ബുഷ്‌റ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് തിരുവനന്തപുരം സെന്‍ട്രല്‍ ജുമുഅ മസ്ജിദില്‍ ചേര്‍ന്ന ഖാസിമാരുടെയും ഇമാമുമാരുടെയും സംയുക്തയോഗം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss