|    Jul 25 Tue, 2017 10:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റമദാനില്‍ 35 യാചകര്‍ ദുബയ് പോലീസിന്റെ പിടിയില്‍

Published : 9th June 2016 | Posted By: sdq

ദുബയ്:  ഈ വര്‍ഷം റമദാന്‍ ആരംഭിച്ചത് മുതല്‍ 35 യാചകര്‍ പിടിയിലായതായി ദുബയ് പോലീസ് വിനോദ സുരക്ഷാ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മുഹൈരി അറിയിച്ചു. പിടിയിലായവരില്‍ രണ്ട് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടും. ഒരു അറബ് വംശജന്‍ തന്റെ രണ്ട് മക്കളേയും കൂട്ടിയാണ് യാചനക്കെത്തിയത്. ഒരു ഏഷ്യക്കാരന്‍ കൈ പിന്നിലേക്ക് കെട്ടി കയ്യില്ലെന്ന വ്യാജേനെയാണ് പിരിവിനിറങ്ങിയത്. സാമ്പത്തിക സഹായം ആവശ്യമുള്ള യു.എ.ഇ.യിലെ സന്നദ്ധ സഹായ സംഘടനകളെ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം റമദാനില്‍ 321 സ്ത്രീകളടക്കം 1405 പേരെ ദുബയ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക