|    Nov 13 Tue, 2018 9:47 pm
FLASH NEWS

റമദാനില്‍ മൊറോക്കോ രാജാവിന്റെ അതിഥിയായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

Published : 16th May 2018 | Posted By: kasim kzm

തിരൂരങ്ങാടി: വടക്കനാഫ്രിക്കയിലെ പ്രമുഖ രാജ്യങ്ങളിലൊന്നായ മോറോക്കോയിലെ ഗവണ്‍മെന്റിന്റെ കീഴില്‍ റമദാനില്‍ സംഘടിപ്പിക്കാറുള്ള പണ്ഡിത സദസ്സില്‍ രാജാവിന്റെ അതിഥിയായി ഇത്തവണ ദാറുല്‍ഹുദാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും. അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ രാജാവിന്റെ കൊട്ടാരത്തില്‍ ദുറൂസുല്‍ ഹസനിയ്യ എന്ന പേരില്‍ പ്രതിവര്‍ഷം സംഘടിപ്പിക്കാറുള്ള റമദാന്‍ പണ്ഡിത സദസ്സില്‍ ഡോ. നദ്‌വി പ്രഭാഷണം നടത്തും.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞടുത്ത പണ്ഡിതരാണ് ക്ലാസെടുക്കാറുള്ളത്. 1963ല്‍  സുല്‍ത്താന്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് ‘’ദുറൂസുല്‍ ഹസനിയ്യ’’ എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. സഊദ് റമദാന്‍ ബൂത്വി, ശൈഖ് മുതവല്ലി അശ്ശഅ്‌റാവി തുടങ്ങിയ നിരവധി ആഗോള പണ്ഡിതര്‍ മുമ്പ് നേതൃത്വം നല്‍കിയ പണ്ഡിത സദസ്സില്‍ ഇന്ത്യയില്‍ നിന്നു ശൈഖ് അബുല്‍ ഹസന്‍ അലി ഹസന്‍ നദ്‌വിയും നേരത്തെ സംബന്ധിച്ചിട്ടുണ്ട്. റമദാനിലെ ആദ്യ പതിമൂന്ന് ദിവസത്തെ പരിപാടിയില്‍ സംബന്ധിക്കാന്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി തലസ്ഥാന നഗരിയായ റബാത്വിലേക്ക് യാത്ര തിരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss