|    Oct 21 Sat, 2017 3:28 am
FLASH NEWS

റമദാനിലെ അവസാന വെള്ളിയുടെ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍

Published : 2nd July 2016 | Posted By: SMR

മലപ്പുറം: റമദാനിലെ അവസാന വെള്ളിയാഴ്ച്ച പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു. റമദാനിലെ അവസാന വെള്ളിയും പുണ്യകര്‍മങ്ങള്‍ക്ക് ആയിരം മാസത്തേക്കാള്‍ പ്രതിഫലം കല്‍പ്പിക്കപ്പെടുന്ന ലൈലത്തുല്‍ ഖദര്‍ (വിധി നിര്‍ണയ രാവ്) പ്രതീക്ഷിക്കുന്ന റമദാനിലെ 27ാം രാവുകൂടി സംഗമിച്ച ഇന്നലെ വിശാസികള്‍ പ്രര്‍ഥനയില്‍ കഴിച്ചുകൂട്ടി. ജുമുഅ പ്രസംഗത്തില്‍ ഇമാമുമാര്‍, റമദാന്‍ വിട പറയാന്‍ സമയമായെന്ന് ഓര്‍മിപ്പിച്ചപ്പോള്‍ വിശ്വാസികളുടെ കണ്ഠമിടറി.
ഒരുമാസംക്കാലം നീണ്ട വ്രതാനുഷ്ടനത്തിലൂടെ നേടിയെടുത്ത വിശുദ്ധിയും നന്‍മയും തുടര്‍ന്നും ജിവിതത്തില്‍ മുറകെപിടിക്കാന്‍ ഇമാമുമാര്‍ പ്രസംഗത്തില്‍ വിശ്വാസികളോട് ഉപദേശിച്ചു. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കേണ്ടതിനെക്കുറിച്ചും സക്കാത്ത് വിതരണത്തിന്റെ ആവശ്യകതയും വിശ്വാസികള്‍ നിര്‍ബന്ധമായും കൊടുക്കേണ്ട ഫിത്വര്‍ സക്കാത്തിന്റെ മത നിയമങ്ങളും പ്രസംഗത്തില്‍ ഇമാമുമാര്‍ ഊന്നിപ്പറഞ്ഞു. പ്രാര്‍ഥന സംഗമങ്ങള്‍, പ്രഭാണം, സ്വലാത്ത് മജ്‌ലിസ്, ഖത്തം ദുആ മജ്‌ലിസ് തുടങ്ങിയ ആത്മിയ സംഗമങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശ്വാസികള്‍ പള്ളികളെ ഭക്തി സാന്ദ്രമാക്കി. ഇന്നലെ മിക്ക പള്ളികളിലും ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കിയിരുന്നു. നോമ്പുതുറയ്ക്കു ശേഷം പ്രാര്‍ഥനകളില്‍ മുഴുകി പലരും രാത്രി പള്ളികളില്‍ കഴിച്ചുകൂട്ടി. ജുമുഅ നമസ്‌കാരത്തിന് എത്തിയ പല വിശ്വാസികളും 27ാം രാവിലെ പ്രത്യേക പ്രാര്‍ഥനകളിലും പങ്കെടുത്ത് അത്താഴത്തിനാണു വീടണഞ്ഞത്. ഖുര്‍ആന്‍ പാരണയാണവും പ്രാര്‍ഥന സദസ്സുകളിലുമായി വിശ്വാസികള്‍ പള്ളികളില്‍ പരമാവധി സമയം ഇഅതികാഫ് (ഭജനമിരിക്കല്‍) ഇരിക്കാനാണു സമയം കണ്ടെത്തിയത്. മരണപ്പെട്ടവര്‍ക്കുള്ള പ്രത്യേക പ്രാര്‍ഥനകള്‍ പളളികള്‍ നടന്നു. ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് കുടുംബങ്ങള്‍ പ്രാര്‍ഥനയും നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക