|    Mar 25 Sat, 2017 9:39 am
FLASH NEWS

റമദാനിലെ അവസാന വെള്ളിയാഴ്ച പള്ളികള്‍ നിറഞ്ഞു കവിഞ്ഞു

Published : 2nd July 2016 | Posted By: SMR

പാലക്കാട്: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ പള്ളികളെല്ലാം വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞു. അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും ഒന്നിച്ചു വന്നതിനാല്‍ വിശ്വാസികള്‍ ഏറെ ധന്യതയിലായിരുന്നു ഇന്നലെ.
അവസാന പത്തിലെ ഏറെ ശ്രേഷ്ഠതയുള്ള ദിനമായ ലൈലത്തുല്‍ ഖദ്‌റിനു ഏറ്റവും സാധ്യതയുള്ള 27ാം രാവില്‍ രാത്രി മുഴുവനും പ്രാര്‍ഥനകളും ദുആ സംഗമങ്ങളും കൊണ്ട് പള്ളിയങ്കണങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. പരേതര്‍ക്കു വേണ്ടിയുള്ള ഖബര്‍സിയാറത്തിനും ഇന്നലെ വിശ്വാസികള്‍ സമയം കണ്ടെത്തിയിരുന്നു.
അവസാന വെള്ളിയായ ഇന്നലെ പള്ളികളിലെ ഇമാമുമാര്‍ റമദാന്‍ വിടപറയുന്നതിന്റ സൂചകമായി ‘അസ്സലാമു അലൈക്ക യാ ശഹ്ുറമദാന്‍’ എന്ന ആഹ്വാനം നല്‍കിയപ്പോള്‍ പള്ളിയങ്കണം നിറഞ്ഞു കവിഞ്ഞ വിശ്വാസിസമൂഹത്തിന്റെ കണ്ണുകളില്‍ ഈറനണിയുകയായിരുന്നു. മുപ്പതുനോമ്പുകളും പൂര്‍ത്തീകരിക്കാന്‍ ഇത്തവണയും അനുഗ്രഹിക്കണേ എന്ന് നാഥനോടു പ്രത്യേകം പ്രാര്‍ഥിച്ചുകൊണ്ടാണ് ലൈലത്തുല്‍ ഖദ്‌റിന്റെ ധന്യത നിറഞ്ഞ അവസാന വെള്ളിയാഴ്ച വിശ്വാസിസമൂഹം പള്ളികളില്‍ നിന്നും ജുമു:അ നമസ്‌കാരം കഴിഞ്ഞ് പടിയിറങ്ങിയത്. ഇനി വിരലിലെണ്ണാവുന്ന നാളുകള്‍ കൂടി കഴിയുന്നതോടെ ഒരു മാസം നീണ്ട വ്രതമാസത്തിന്റെ പരിസമാപ്തി കുറിച്ച് വിശ്വാസിസമൂഹം ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാവും.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക