|    Jul 23 Sun, 2017 10:16 am

റമദാനിലെ അവസാന വെള്ളിയാഴ്ചയില്‍ മസ്ജിദുകളില്‍ വന്‍ തിരക്ക്

Published : 2nd July 2016 | Posted By: SMR

തൃശൂര്‍: റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്‌ക്കാരത്തിന് വന്‍ തിരക്ക്. തൃശൂര്‍ ചെട്ടിയങ്ങാടി ജുംആ മസ്ജിദ്, എംഐസി മസ്ജിദ്, കൊക്കാല സുന്നി ജമാഅത്ത് മസ്ജിദ്, ഹിറാ മസ്ജിദ് എന്നിവടങ്ങളില്‍ വിശ്വാസികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ചാവക്കാട് മേഖലയിലെ മുഴുവന്‍ ജുമാ മസ്ജിദുകളിലും രാവിലെ പത്തോടെ തന്നെ വിശ്വാസികളെത്തി തുടങ്ങി.
തിരക്ക് വര്‍ധിച്ചതോടെ നമസ്‌ക്കാര സ്വഫുകള്‍ പള്ളിക്ക് പുറത്തേക്ക് നീണ്ടു. പല പള്ളികളിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മണത്തല ജുമാ മസ്ജിദ്, ചാവക്കാട് ടൗണ്‍ ജുമാസ്ജിദ്, പുന്ന, പാലയൂര്‍, ഒരുമനയൂര്‍ എടക്കഴിയൂര്‍, തിരുവത്ര, അഞ്ചങ്ങാടി, വട്ടേകാട്, പുതിയങ്ങാടി, മുനക്കകടവ്, ഇരട്ടപ്പുഴ മേഖലകളിലെ മസ്ജിദുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നമസ്‌ക്കാരത്തിന് ശേഷം വിശ്വാസികള്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കബറിടങ്ങളിലെത്തി പ്രത്യേകം പ്രത്യേകം പ്രാര്‍ഥനയും നടത്തി.
മാളയിലെ ജുമാ മസ്ജിദുകള്‍ വിശ്വാസികളെകൊണ്ട് നിറഞ്ഞ് കവിഞ്ഞു. ഒപ്പം പള്ളിയങ്കണങ്ങളെല്ലാം ഭക്തിസാന്ദ്രവുമായി. മാള മുഹിയുദ്ധീന്‍ ജുമാ മസ്ജിദില്‍ ജമാലുദ്ധീന്‍ അല്‍ ഖാസിമി ഖുത്തുബക്കും നമസ്‌കാരത്തിനും നേതൃത്വം നല്‍കി. കൊച്ചുകടവ് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ,് അന്നമനട ടൗണ്‍ ജുമാ മസ്ജിദ്, കല്ലൂര്‍ ജുമാ മസ്ജിദ്, അഷ്ടമിച്ചിറ ജുമാ മസ്ജിദ്, തുടങ്ങിയ പള്ളികളിലെല്ലാം അതാത് ഖത്തീബുമാര്‍ ഖുത്തുബക്കും നമസ്‌കാരത്തിനും നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക