|    Aug 18 Fri, 2017 10:07 pm
FLASH NEWS

റമദാനിലെ അവസാന വെള്ളിയാഴ്ച ഭക്തിസാന്ദ്രമായി

Published : 2nd July 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: പുണ്യം പെയ്തിറങ്ങിയ വിശുദ്ധ റമദാനിലെ ഒടുവിലത്തെ വെള്ളിയാഴ്ചയായ ഇന്നലെ വിശ്വാസികള്‍ പള്ളികളെ പ്രാര്‍ഥനകളാല്‍ അലങ്കരിച്ചു. മുസ്‌ലിം മത വിശ്വാസികള്‍ പുണ്യങ്ങളുടെ വസന്തകാലമായി വിശുദ്ധ റമദാനിലെ പ്രാധാന്യമേറിയ അവസാനത്തെ ദിനങ്ങളിലെ ഒറ്റപ്പെട്ട രാവുകളില്‍ പള്ളികളില്‍ വലിയ തിരക്കായിരുന്നു.
ഇന്നലെ നടന്ന വെള്ളിയാഴ്ചത്തെ കുത്തുബകളില്‍ വിശ്വാസികളുടെ തിരക്ക് പള്ളികളില്‍ ഇരിക്കാന്‍ സ്ഥലമില്ലാതെ വിശ്വാസികളുടെ നിര പള്ളികള്‍ക്ക് പുറത്തേക്ക് വരെ നീണ്ടു. അന്ന പാനീയങ്ങളും ശാരീരിക ഇഷടങ്ങളും ത്യജിച്ച കഠിന വ്രതമനുഷ്ടാനത്തിന്റെ നാളുകള്‍ക്ക് വിരാമമിടുമ്പോള്‍ വിശുദ്ധിയും ചൈതന്യം നിറഞ്ഞ മനസ്സുമായി വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇനിയുള്ള ദിനങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ഥനാ മുഖരിതമാക്കും. മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിവരുന്നു.
വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നിനൊപ്പം നിര്‍ധനരായവര്‍ക്ക് ഭക്ഷണ കിറ്റ്, സാമ്പത്തിക സഹായം, സക്കാത്ത് വിതരണം, രോഗ ചികില്‍സാ സഹായം എന്നിവ നല്‍കിവരുന്നു. പ്രധാന്യമര്‍ഹിക്കുന്നതാണ് ദാനകര്‍മം. പാവപ്പെട്ടവരെയും രോഗശയ്യയില്‍ കഴിയുന്നവരെയും യത്തീമിങ്ങളെയും സഹായിക്കുന്നതിനുള്ള മഹത്തരമായി സന്ദേശമാണ് ഓരോ റമദാന്‍ നാളുകളും നമുക്ക് പകരുന്നത്.
വ്രതാനുഷ്തനത്തിലൂടെ നേടിയെടുത്ത് സഹാനുഭൂതിയുടെ കരുത്തുമായാണ് ഈദ് ആഘോഷങ്ങളുടെ ജല്‍പനങ്ങള്‍ മുഴങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക