|    Nov 15 Thu, 2018 12:38 pm
FLASH NEWS

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച : പള്ളികളെല്ലാം ഭക്തി സാന്ദ്രമായി

Published : 24th June 2017 | Posted By: fsq

 

ആനക്കര :  റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച പള്ളികളെല്ലാം ഭക്തി സാന്ദ്രമായി നിറഞ്ഞു കവിഞ്ഞു. ഈ വര്‍ഷത്തെ റംസാനിലെ അവസാന വെള്ളിയാഴ്ചയും ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന ഒറ്റയായ രാവുകളിലെ അവസാന രാവുകളില്‍ ഒന്നായ 29 ാം രാവ് ഇന്നലത്തെ വെള്ളിയാഴ്ചയായതിനാല്‍ തന്നെ പുലര്‍ച്ചേ സുബഹി മുതല്‍ വിശ്വാസികള്‍ പള്ളികളില്‍ ഖുര്‍ആന്‍ പാരായണത്തിലും മറ്റു ആരാധന കര്‍മങ്ങളില്‍ മുഴുകി. വിവിധ മസ്ജിദില്‍ ജുമഅക്ക് ഖുതുബക്ക് നേതൃത്വം നല്‍കിയിരുന്ന ഇമാമുമാര്‍ വിടപറയുന്ന റംസാനിന്റെ പവിത്രതയും ഇനിയുള്ള നാളുകളില്‍ ആ മഹത്വം ജീവിതത്തില്‍ മുറുകെ പിടിച്ചു സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ ഓരോ വിശ്വാസികളും കഴിയണമെന്നും ആഹ്വാനം ചെയ്തു. ഒട്ടുമിക്ക പള്ളികളിലെ മിമ്പറകളില്‍ നിന്നും ഇന്നത്തെ വിഷയമായ ഈ വര്‍ഷത്തെ അവസാന വെള്ളിയാഴ്ച റംസാനില്‍ നിന്ന് പിരിയുമ്പോഴുള്ള വേദനകളും ദു:ഖങ്ങളും കണ്ണ് നീര്‍ തുള്ളികളായി ചാലിച്ചു വളരെ വികാരദീനമായി പറയുന്നത് കേള്‍ക്കാമായിരുന്നു. ടൗണ്‍,നഗര പട്ടണപ്രദേശങ്ങളിലെ മിക്ക പള്ളികളിലും തിരക്ക് മൂലം വിശ്വാസികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതും കാണമായിരുന്നു. പ്രതികൂല കാലവസ്ഥ തരണം ചെയ്താണ് വിശ്വാസികള്‍ ആരാധാന കര്‍മങ്ങളില്‍ മുഴകിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss