|    Mar 29 Wed, 2017 1:26 am
FLASH NEWS

റബ്ബറിന്റെ രോഗനിര്‍ണ്ണയത്തിന് ഇനി വാട്ട്‌സ്ആപ്പും

Published : 5th July 2016 | Posted By: sdq

തിരുവനന്തപുരം: റബ്ബര്‍മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളുടെ പ്രതിവിധി അറിയാന്‍ ഇനി വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെടാം. റബ്ബറിനെ ബാധിക്കുന്ന എല്ലാവിധ രോഗ – കീടബാധകളും യഥാസമയം തിരിച്ചറിയുന്നതിനും പ്രതിവിധികള്‍ മനസ്സിലാക്കി തോട്ടങ്ങളില്‍ നടപ്പാക്കുന്നതിനുമാണ് വാട്ട്‌സ് ആപ്പ് സേവനം ലഭ്യമാക്കുന്നത്.


റബ്ബര്‍മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളെ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കു സ്വയം കഴിയുന്നില്ലെങ്കില്‍ രോഗവിവരങ്ങള്‍ ചിത്രങ്ങള്‍സഹിതം മൊബൈലില്‍ എടുത്ത് വാട്ട്‌സ്ആപ്പിലൂടെ അയച്ചാല്‍ ഗവേഷണകേന്ദ്രത്തിലെ വിദഗ്ധര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കും.
ഇതിനായിട്ടുള്ള വാട്ട്‌സ് ആപ്പ് മൊബൈല്‍ നമ്പര്‍ 9496333117 ആയിരിക്കും.
രോഗകീടങ്ങളെ തിരിച്ചറിയാന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ക്ലിനിക്കിന്റെ സേവനവും കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താം. http://clinic.rubberboard.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരസ്പരം ആശയവിനിമയത്തിനുതകുന്ന വിധത്തില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന്റെ www.rubberboard.org.in എന്ന വെബ്‌സൈറ്റ് വഴിയും റബ്ബര്‍ ക്ലിനിക്കിലേക്ക് പ്രവേശിക്കാം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day