|    Jan 23 Mon, 2017 8:03 am
FLASH NEWS

റബ്ബര്‍ പ്രതിസന്ധി : ലോക്‌സഭയില്‍, അടിയന്തിര പ്രമേയത്തിന് അനുമതി ലഭിച്ചില്ല

Published : 24th February 2016 | Posted By: sdq

ന്യൂഡല്‍ഹി: വിലത്തകര്‍ച്ചമൂലം പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  നല്കിയ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അവതരണാനുമതി നിഷേധിച്ചു. വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്കെതിരെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമെത്തിയ ഈ സമയത്ത്, ധനകാര്യ സ്ഥാപനങ്ങള്‍ പണം തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ഇതോടെ ആത്മഹത്യയുടെ വക്കിലാണ്  കര്‍ഷകരെന്നും ഇവരെ സംരക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി നോട്ടീസില്‍  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നോട്ടീസിന് അടിയന്തിര പ്രാധാന്യം നല്‍കാന്‍ സ്പീക്കര്‍ തയ്യാറായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക