|    Sep 25 Mon, 2017 7:58 am
FLASH NEWS
Home   >  Agriculture   >  

റബ്ബര്‍ പാലില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

Published : 15th July 2016 | Posted By: sdq

തിരുവനന്തപുരം: റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്‍ണ്‍ണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള പരിശീലനം ജൂലൈ 25 മുതല്‍ 29 വരെ കോട്ടയത്തെ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് നടക്കും. ഫീസ് 2500 രൂപ (സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്. താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 250 രൂപ അധികം നല്‍കണം.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെഫോണ്‍ നമ്പറും സഹിതം ഇമെയിലായോ (raining@rubberboard.org.in) റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്, കോട്ടയം – 686 009 എന്ന വിലാസത്തില്‍മണിയോര്‍ഡര്‍ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് – CBIN 0284156 അക്കൗണ്ട് നമ്പര്‍ 1450300184ലേക്ക്) ആയിഅടയ്ക്കാവുന്നതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍ 0481- 2353325, 2353127.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക