|    Jan 19 Thu, 2017 6:44 pm
FLASH NEWS

റബര്‍ ബോര്‍ഡ് വെബ്‌സൈറ്റ് തുറക്കുന്നില്ല: കര്‍ഷകര്‍ ദുരിതത്തില്‍

Published : 24th September 2016 | Posted By: SMR

താമരശ്ശേരി: റബര്‍ കര്‍ഷകരെ രക്ഷിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വില സ്ഥിരതാ ഫണ്ടില്‍ നിന്നും തുക ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തില്‍. റബര്‍ വിറ്റതിനുള്ള കര്‍ഷകരുടെ ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള റബര്‍ ബോര്‍ഡ് മുഖാന്തരമുള്ള വെബ്‌സൈറ്റ് ഓപണ്‍ ചെയ്യാത്തതാണിതിനു കാരണം.
റബര്‍ വില 150ല്‍ കുറയാതെ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ വില സ്ഥിരതഫണ്ട് പ്രഖ്യാപിച്ച് കോടിക്കണക്കിനു രൂപ നീക്കി വച്ച സാഹചര്യത്തിലും ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വെബ്‌സൈറ്റ് തകരാറു ചൂണ്ടിക്കാണിച്ച് റബര്‍ വിറ്റ ബില്ലുകള്‍ ആര്‍പിഎസ് സംഘങ്ങള്‍ സ്വീകരിക്കാത്തതാണ് കാരണം. മുമ്പത്തെക്കാളും റബര്‍ വില കുത്തനെ ഇടിയുമ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിലസ്ഥിരത ഫണ്ടിനുള്ള ബില്ലു സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. ഇത് കര്‍ഷകരുടെ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്യുന്നു. മലയോര ജനത ഭൂരിഭാഗവും റബറിനെ ആശ്രയിച്ചാണ് ജീവിതം തള്ളി നീക്കുന്നത്. റബര്‍ വില നാള്‍ക്കുനാള്‍ വീണ്ടും കുറഞ്ഞ് ഷീറ്റിനു കിലോക്ക് 112 ഉം ലാറ്റക്‌സിനു 80ഉം ആണ് ലഭിക്കുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരത ഫണ്ട് ലഭ്യമാക്കാത്തതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടക്കുന്നതായും കര്‍ഷകര്‍ കരുതുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക