|    Jun 25 Mon, 2018 7:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റബര്‍ ബോര്‍ഡിലെ പ്രമോഷന്‍ പട്ടിക കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാവണം

Published : 17th January 2017 | Posted By: fsq

 

കൊച്ചി: റബര്‍ ബോര്‍ഡില്‍ പ്രമോഷന്‍ പട്ടിക തയാറാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വേണമെന്ന് ഹൈക്കോടതി. റബര്‍ ബോര്‍ഡിലെ പ്രമോഷനു വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് ചോദ്യം ചെയ്ത് റബര്‍ ബോര്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫിസേഴ്‌സ് യൂനിയന്‍ ഉള്‍പ്പെടെ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി തയ്യാറാക്കിയ പട്ടിക നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി കോടതി റദ്ദാക്കി. രണ്ട് മാസത്തിനകം പുതിയ പട്ടികയ്ക്കുള്ള നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശിച്ചു. 1947ലെ റബര്‍ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ജീവനക്കാരുടെ സേവന വേതന ചട്ടമുണ്ടാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി (ഡിപിസി) പ്രമോഷന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം പാലിക്കണം. നിലവില്‍ കരട് റിക്രൂട്ട്‌മെന്റ് ചട്ടമനുസരിച്ച് തയ്യാറാക്കിയ പ്രമോഷന്‍ പട്ടികയ്ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.  ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ (രഹസ്യ) റിപോര്‍ട്ടു വിലയിരുത്തി സീനിയോരിറ്റി കണക്കിലെടുത്തു പ്രമോഷന്‍ നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss