|    Jan 18 Wed, 2017 12:59 am
FLASH NEWS

റബര്‍ പുകപ്പുരയില്‍ തീപ്പിടുത്തം

Published : 20th December 2015 | Posted By: SMR

പുനലൂര്‍ : വീടിനു സമീപത്തെ റബര്‍ പുകപ്പുരയ്ക്ക് തീപ്പിടിച്ചു. പ്രദേശവാസികളുടെയും അഗ്‌നിശമന സേനയുടെയും സമയോചിതമായ ഇടപെടീല്‍ ദുരന്തം ഒഴിവാക്കി. കാര്യറ കോഴിയോട്ടുവീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ വീടിനു സമീപത്തെ പുകപ്പുരയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെ തീപ്പിടുത്തം ഉണ്ടായത് .

തീ പടരുന്നത് കണ്ട വീട്ടുകാര്‍ ബഹളം വച്ചതോടെ നാടുകാര്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തുകയും തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. ഉണക്കാനിട്ടിരുന്ന റബര്‍ ഷീറ്റുകളും ഒട്ടുകറയും ഉള്‍പ്പടെ കത്തിനശിച്ചു.തീപ്പിടുത്തത്തില്‍ പുകപ്പുരയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
തൊളിക്കോട് നിന്നും അഗ്‌നിശമന സേനയുടെ രണ്ട യൂനിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ മനുരാജ് , ഫയര്‍മാന്‍മാരായ ടി കെ രാമന്‍കുട്ടി, അതുല്‍ അശോക്, െ്രെഡവര്‍ ഷിഹാബുദീന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിള്‍ പങ്കെടുത്തത്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക