|    Dec 14 Fri, 2018 8:31 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

റബര്‍കൃഷി ധനസഹായം: അപേക്ഷാ തിയ്യതി നീട്ടി

Published : 14th November 2018 | Posted By: kasim kzm

കോട്ടയം: 2017ലെ റബര്‍ ആവര്‍ത്തന കൃഷിക്കും പുതുകൃഷിക്കും റബര്‍ കൃഷിവികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് റബര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 വരെ നീട്ടി. സ്ഥലത്തിന്റെ വിശദാംശങ്ങളും രേഖകളുമടക്കം അപേക്ഷയുടെ രണ്ടു കോപ്പികള്‍ വീതം റബര്‍ബോര്‍ഡ് റീജ്യനല്‍ ഓഫിസിലോ, ഡെവലപ്‌മെന്റ് ഓഫിസിലോ നല്‍കാം. ംംം. ൃൗയയലൃയീമൃറ.ീൃഴ.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.
കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന മേഖലയില്‍ രണ്ടു ഹെക്റ്ററില്‍ കവിയാതെ കൃഷിയുള്ളവര്‍ക്ക് പരമാവധി ഒരു ഹെക്റ്റര്‍ വരെ ആവര്‍ത്തനകൃഷിയോ പുതുകൃഷിയോ ചെയ്യുന്നതിന് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഹെക്റ്റര്‍ ഒന്നിന് സര്‍ട്ടിഫൈഡ് നടീല്‍ വസ്തുക്കള്‍ക്ക് നല്‍കുന്ന 5,000 രൂപയുള്‍പ്പെടെ 25,000 രൂപയാണ് ധനസഹായ നിരക്ക്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് ഇത് 40,000 രൂപയായിരിക്കും.അഞ്ചു ഹെക്റ്ററില്‍ കവിയാതെ റബര്‍കൃഷിയുള്ളവര്‍ക്ക് പരമാവധി രണ്ടു ഹെക്റ്റര്‍ വരെ ആവര്‍ത്തനകൃഷിയോ പുതുകൃഷിയോ ചെയ്യുന്നതിനു ധനസഹായത്തിന് അര്‍ഹതയുണ്ടാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss