|    Mar 25 Sat, 2017 1:24 pm

റബര്‍കടയില്‍ നിന്ന് 1,26,000 രൂപ മോഷണം പോയി

Published : 10th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: റബര്‍കടയില്‍ നിന്നു 1,26,000 രൂപ മോഷണം പോയി. ഭീമനടിയിലെ മാത്യു എന്ന ബെന്നിയുടെ ഉടമസ്ഥതയിലുള്ള അറയ്ക്കല്‍ ട്രേഡേഴ്‌സിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ഓടെ കവര്‍ച്ച നടന്നത്. മാത്യു ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയ നേരത്തായിരുന്നു സംഭവം.
കട ഷട്ടറിട്ട ശേഷം ലോക്ക് ചെയ്തിട്ടായിരുന്നു മാത്യു വീട്ടില്‍ പോയത്. എന്നാല്‍, താക്കോല്‍ ഇതിനു സമീപത്താണ് സൂക്ഷിച്ചിരുന്നത്. ഇതുപയോഗിച്ച് തുറന്നാണ് മേശവലിപ്പിലുണ്ടായിരുന്ന പണം മോഷ്ടിച്ചത്. മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ ഗ്രാമവികസനബാങ്കിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഒരാള്‍ ഒറ്റയ്ക്കാണ് കവര്‍ച്ച നടത്തിയത്. പണവുമായി മോഷ്ടാവ് ഭീമനടിയില്‍ നിന്നും ഓട്ടോയില്‍ കയറി വെള്ളരിക്കുണ്ട് ബസ് സ്റ്റാന്റ്ിന് സമീപം ഇറങ്ങിയതായും വിവരമുണ്ട്.
സിസിടിവി ദൃശ്യം ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാറും ചിറ്റാരിക്കാല്‍ എസ്‌ഐ പി രാജനും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക