|    Feb 19 Mon, 2018 7:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഫ്‌സഞ്ചാനിക്ക് ഇറാന്‍ ജനതവിടനല്‍കി

Published : 11th January 2017 | Posted By: fsq

 

തെഹ്്‌റാന്‍: ഇറാന്‍ രാഷ്ട്രീയത്തിലെ അതികായനും മുന്‍പ്രസിഡന്റുമായ അലി അക്ബര്‍ ഹാഷിമി റഫ്‌സഞ്ചാനിയെ രാജ്യം കണ്ണീരോടെ യാത്രയാക്കി. തെഹ്‌റാന്‍ സര്‍വകലാശാലയില്‍ ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇ നേതൃത്വം നല്‍കിയ സംസ്‌കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.ജനാസ നമസ്‌കാരത്തില്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാറിജാനി, ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാന്‍ തുടങ്ങി നിരവധി പ്രമുഖരാണ് അണിനിരന്നത്. റഫ്‌സഞ്ചാനിയെ അവസാന നോക്ക് കാണാന്‍ ആയിരങ്ങളാണ് തെഹ്്‌റാന്‍ തെരുവുകളില്‍ ഒരുമിച്ചുകൂടിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നു ഞായറാഴ്ചയായിരുന്നു 82കാരനായ റഫ്‌സഞ്ചാനിയുടെ അന്ത്യം. തെക്കന്‍ തെഹ്്‌റാനിലെ വിമാനത്താവളത്തിനു സമീപത്തെ ഇറാന്‍ ഇസ്്‌ലാമിക വിപ്ലവ നേതാവ് ആയത്തുല്ല  റൂഹുല്ല ഖുമൈനിയുടെ സ്മാരകത്തിലാണ് റഫ്‌സഞ്ചാനിയെ അടക്കിയത്. 1989-97 കാലഘട്ടത്തില്‍ പ്രസിഡന്റായിരുന്ന അദ്ദേഹം 1934ലാണ് ജനിച്ചത്. 1980ല്‍ ഇസ്‌ലാമിക വിപ്ലവത്തെത്തുടര്‍ന്ന് ഇറാന്‍ പാര്‍ലമെന്റിലെത്തി. തുടര്‍ന്ന് സ്പീക്കാറായി. ഇറാഖുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന ഇറാന്റെ പുനര്‍നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സാമ്പത്തികഘടന ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് പ്രധാന്യം നല്‍കിയായിരുന്നു ഭരണം. സ്വകാര്യവല്‍ക്കരണ നയങ്ങളെയും പിന്തുണച്ചു. 2005ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മല്‍സരിച്ചെങ്കിലും മഹമൂദ് അഹമ്മദി നെജാദിനോട് പരാജയപ്പെട്ടു.  ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള പുരോഹിതസമിതിയുടെ തലവനായി നാലുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss