|    May 28 Sun, 2017 1:12 am
FLASH NEWS

റഫ്രിജറേറ്റര്‍ കത്തി വീടിനു തീപിടിച്ചു

Published : 5th October 2016 | Posted By: Abbasali tf

പുതിയതെരു: റഫ്രിജറേറ്റര്‍ കത്തി വീടിന്റെ ജനലുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും തീപിടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെ മണ്ഡപത്തിന് സമീപം ചാലുവയല്‍ റോഡില്‍ സുബൈദയുടെ വീട്ടിലാണ് സംഭവം. പുക ശ്വസിച്ച് ക്ഷീണിതയായ സുബൈദ(64) കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി.സുബൈദയും മകന്‍ മഹബൂബും ഭാര്യയും രണ്ട് മക്കളും രണ്ടാമത്തെ മൂത്തമകന്‍ മന്‍സൂറിന്റെ ഭാര്യയും മൂന്നു മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ 2.30ഓടെ പാത്രം വീഴുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഫ്രിഡ്ജും ഫര്‍ണിച്ചറും കത്തുന്നത് കണ്ടത്. നാട്ടുകാരാണ് വീടിന്റെ ഒന്നാം നിലിയിലെ മുറികളില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളയടക്കം പുറമെ നിന്ന് ഏണിവച്ച് പുറത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മഹബൂബിന് നിസാര പരിക്കേറ്റു. ഡൈനിങ് ഹാളിലെ ഫര്‍ണിച്ചറും ഫാന്‍, ഇന്‍ഡക്്ഷന്‍ കുക്കര്‍, റേഷന്‍ കാര്‍ഡ്, എര്‍ജന്‍സി ലാബ് തുടങ്ങിയവയും ബാങ്ക് സംബന്ധമായ രേഖകളും കത്തിയമര്‍ന്നു.  അഞ്ചു വര്‍ഷം ഗ്യാരണ്ടിയുള്ള സിംഗിള്‍ ഡോറാണ് കത്തിനശിച്ചത്. മൂന്നുവര്‍ഷം മുമ്പാണ് വാങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day