|    Oct 17 Wed, 2018 6:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റഫേല്‍: ഹരജി മാറ്റി

Published : 19th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അഴിമതിയാരോപണം നേരിടുന്ന റഫേല്‍ യുദ്ധവിമാന ഇടപാട് സ്‌റ്റേ ചെയ്യാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി അടുത്തമാസം പത്തിലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒന്നാംപ്രതിയാക്കി സമര്‍പ്പിച്ച ഹരജി ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് അടുത്തമാസം പത്തിലേക്ക് മാറ്റിയത്. സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എം എല്‍ ശര്‍മയാണ് ഹരജി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അനാരോഗ്യം മൂലം ഹരജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശര്‍മ നേരത്തേ കോടതിക്ക് കത്തു നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss