|    Dec 10 Mon, 2018 12:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റഫേല്‍: വ്യോമസേനാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സുപ്രിംകോടതി

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റഫേല്‍ കരാറുമായി ബന്ധപ്പെട്ട് നാലു മണിക്കൂറിലേറെ നീണ്ട വാദംകേള്‍ക്കലിനിടെ വിശദാംശങ്ങള്‍ അറിയുന്നതിനു വേണ്ടി വ്യോമസേനാ ഉദ്യോഗസ്ഥരെ ഹാജരാക്കാന്‍ ഇന്നലെ സുപ്രിംകോടതി ഉത്തരവിട്ടു.
മന്ത്രാലയ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള എജിയുടെ നീക്കം കോടതി തടഞ്ഞു. വിമാനത്തിന്റെ വിശദാംശങ്ങള്‍ നേരിട്ടു വിശദീകരിക്കാനാണ് കോടതി വ്യോമസേനാ ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വ്യോമസേനാ ഉപമേധാവി എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതി ഇന്നലെ കോടതിയിലെത്തി. വ്യോമസേനയിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഹാജരായി.
വ്യോമസേനയില്‍ പുതുതായി ചേര്‍ത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോടു ചോദിച്ചു. സുഖോയ്- 30 ആണ് ഏറ്റവും പുതുതായി സേനയില്‍ ചേര്‍ത്തിരിക്കുന്നത്. ഇനിയും അഞ്ചാം തലമുറയില്‍പ്പെട്ട ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യക്ക് ആവശ്യം. അതാണ് റഫേല്‍ ജെറ്റുകള്‍ തിരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു.
യുദ്ധവിമാനങ്ങളുടെ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടതില്ലെന്ന് ഹരജി പരിശോധിച്ച കോടതി നിലപാടെടുത്തു. വില പരസ്യപ്പെടുത്താന്‍ കോടതി തീരുമാനിച്ചാല്‍ മാത്രം ചര്‍ച്ച മതിയെന്നായിരുന്നു കോടതിയുടെ നിലപാട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss