|    Sep 21 Fri, 2018 5:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റഫേല്‍: കോണ്‍ഗ്രസ്സിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്, മോദി സര്‍ക്കാരിനെതിരേ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദം നഴ്‌സറി കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. നിലവാരമില്ലാത്ത ആരോപണങ്ങളാണു കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഈ വിഷയത്തില്‍ രാഹുല്‍ഗാന്ധി എത്രമാത്രം അജ്ഞനാണെന്നതാണ് ഇതു വ്യക്തമാക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുല്‍ഗാന്ധി ഓരോ തവണയും വ്യത്യസ്തമായ തുകയുടെ അഴിമതിയാണ് ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss