|    Dec 17 Mon, 2018 5:38 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റഫേല്‍ കരാര്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്: സര്‍ക്കാര്‍

Published : 13th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടിനായി തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. പ്രതിരോധ നിര്‍വഹണ നടപടിക്രമങ്ങളെല്ലാം പൂര്‍ണമായും അനുസരിച്ചാണ് കരാറെന്നാണ് മുദ്രവച്ച കവറില്‍ നല്‍കിയ റിപോര്‍ട്ടിലുള്ളതെന്നാണ് വിവരം.
കരാറിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുമതി ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
ഫ്രാന്‍സുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നുവെന്നും ഒരു വര്‍ഷം നീണ്ട ആലോചനകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവിലാണ് കരാറിന് രൂപം നല്‍കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇരുസര്‍ക്കാരുകളും കരാര്‍ ഒപ്പിടുന്നതിനു മുമ്പ് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ അനുമതിയും വാങ്ങിയിരുന്നു.
ഒക്ടോബര്‍ 31നാണ് റഫേല്‍ യുദ്ധവിമാനങ്ങളുടെ വിലയും ഇടപാടില്‍ റിലയന്‍സിന്റെ പങ്കും സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. വിമാനങ്ങളുടെ വില, സാങ്കേതികവിദ്യ, കരാറിന്റെ ഇന്ത്യന്‍ പങ്കാളി തുടങ്ങിയ വിശദാംശങ്ങളെല്ലാം അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. 10 ദിവസത്തിനകം മുദ്രവച്ച കവറില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ഹരജികള്‍ നാളെയാണ് കോടതി പരിഗണിക്കുക. വിമാനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാന്‍ കഴിയാത്തതെന്ന് സത്യവാങ്മൂലം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. പുറത്തുവിടാന്‍ കഴിയുന്ന വിശദാംശങ്ങള്‍ ഹരജിക്കാര്‍ക്കു ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം അത്തരം വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹരജിക്കാര്‍ക്കു കൈമാറിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss