|    Dec 15 Sat, 2018 3:57 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റഫേല്‍ ഇടപാട്: വാദം അടുത്തയാഴ്ച

Published : 6th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ച റഫേല്‍ യുദ്ധവിമാന ഉടമ്പടി തടയണമെന്ന ഹരജിയില്‍ അടുത്തയാഴ്ച സുപ്രിംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹരജിക്കാരന്‍. ഭരണഘടനയുടെ അനുച്ഛേദം 253 പ്രകാരം പാര്‍ലമെന്റിന്റെ അംഗീകാരം കരാറിന് ലഭിച്ചിട്ടില്ല. ആയതിനാല്‍ 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ അഴിമതിയായിക്കണ്ട് റദ്ദാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss