|    Jul 23 Mon, 2018 11:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റഫറി ഒത്തുകളിച്ചെന്ന് കണ്ടെത്തി : ലോകകപ്പ് യോഗ്യതാ മല്‍സരം വീണ്ടും നടത്തണമെന്ന് ഫിഫ

Published : 8th September 2017 | Posted By: fsq

 

സൂറിച്ച്: സെനഗല്‍- ദക്ഷിണാഫ്രിക്ക ലോകകപ്പ് യോഗ്യതാ മല്‍സരം വീണ്ടും നടത്തണമെന്ന് ഫിഫ. കഴിഞ്ഞ നവംബറില്‍ നടന്ന മല്‍സരം നിയന്ത്രിച്ച റഫറി ഒത്തുകളിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും നടത്താന്‍ ഫിഫ ഉത്തരവിട്ടത്. ഘാന സ്വദേശിയായ റഫറി ജോസഫ് ലമ്പറ്റി ഇല്ലാത്ത ഹാന്‍ഡ്‌ബോളിന് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചതാണ് നടപടിക്ക് കാരണമായത്. റഫറിക്ക് ഫിഫ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക 2-1ന് സെനഗലിനെ പരാജയപ്പെടുത്തിയിരുന്നു. മല്‍സരത്തിന്റെ റീപ്ലേ പരിശോധിച്ച ഫിഫയും കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷനും റഫറി മല്‍സത്തില്‍ പക്ഷപാതം നടത്തി എന്ന് കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം നവംബറില്‍ വീണ്ടും മല്‍സരിക്കണമെന്ന് ഫിഫ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ പോലോക്‌വേനില്‍ നടന്ന മല്‍സരത്തില്‍ പന്ത് സെനഗല്‍ ഡിഫന്‍ഡര്‍ ഖലിദു കൗലിബാലിയുടെ കൈയില്‍ തട്ടി എന്ന് വിധിച്ചാണ് റഫറി പെനല്‍റ്റി നല്‍കിയത്. ഇതോടെ മല്‍സരം ജയിച്ച ദക്ഷിണാഫ്രിക്ക യോഗ്യതയ്ക്ക് അടുത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss