|    Sep 19 Wed, 2018 4:48 pm
FLASH NEWS

റഫറിമാരോട് മോശം പെരുമാറ്റം; അന്വേഷണ കമ്മിഷനെ നിയോഗിച്ചു

Published : 26th April 2018 | Posted By: kasim kzm

കോഴിക്കോട്: വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കാര്‍ റഫറിമാരോട് മോശമായി പെറുമാറിയ സംഭവത്തില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് കമീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്റര്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പിലും മറ്റു ടൂര്‍ണമെന്റുകളിലും കളിക്കാര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതായി റഫറിമാര്‍ വോളിബോള്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് നിജസ്ഥിതി അറിയാന്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ കമീഷനെ നിയോഗിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss