|    Jul 24 Mon, 2017 8:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

റണ്‍വേ നവീകരണം പൂര്‍ത്തിയായാല്‍ കരിപ്പൂരില്‍ സര്‍വീസുകള്‍ കൂടും

Published : 1st September 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ദ്ദനന്‍ പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബറോടെ റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കാനാണ് ശ്രമം. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നതിനായി ഇത്തിഹാദ് എയര്‍വേയ്‌സ് മുന്നോട്ടുവന്നിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും വിമാന കമ്പനികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക