|    Jun 19 Tue, 2018 6:48 am
Home   >  National   >  

റണ്‍വേയില്‍ കാട്ടുപന്നി; ഇന്‍ഡിഗോ യാത്രക്കാര്‍ രക്ഷപ്പെട്ടു

Published : 14th November 2017 | Posted By: G.A.G

മുംബൈ: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ അടിയില്‍ കാട്ടുപന്നി കുടുങ്ങി. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാര്‍ കഴിച്ചു രക്ഷപ്പെട്ടു. വിജയവാഡയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറക്കാന്‍ ശ്രമിച്ച ഇന്‍ഡിഗോ വിമാനത്തിന്റെ അടിയിലാണ് റണ്‍വേയില്‍ അലഞ്ഞു നടന്ന കാട്ടുപന്നി പെട്ടത്. എന്‍ജിനിയറിങ് സംഘം ആവശ്യമായ പരിശോധന നടത്തിയ ശേഷം ഒന്നര മണിക്കൂര്‍ വൈകിയാണ് വിമാനം ഹൈദരാബാദിലേക്ക് പറന്നത്. സംഭവം സിവില്‍ വ്യോമായന ഡയറക്ട്രേറ്റിനെ അറിയിച്ചിട്ടുണ്ട്. വിമാനം പറയുന്നരുന്നതിനിടെ അടിയില്‍ കട്ടുപന്നി കുടുങ്ങിയ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറിനെ അറിയിച്ചിരുന്നുവെന്ന് ഇന്‍ഡിഗോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയായി റണ്‍വേയില്‍ വന്യ ജീവികള്‍ വിഹരിക്കുന്നത് ഇന്‍ഡിഗോ വിശാഖപട്ടണം വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss