|    Jul 22 Sat, 2017 4:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റണ്‍വേക്ക് മുകളില്‍ ഡ്രോണ്‍; ദുബയ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

Published : 11th June 2016 | Posted By: sdq

Dubai_Airport
സുരക്ഷാ കാരണങ്ങളാല്‍ ദുബയ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനാല്‍ നിരവധി വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. ഇന്ന് രാവിലെ 11.35 മുതല്‍ ഉച്ചക്ക് ഒരു മണി വരെയുള്ള വിമാനങ്ങളാണ് ഷാര്‍ജ, ജബല്‍ അലി തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടത്.

11.35 ന് ജിദ്ദയില്‍ നിന്നും വന്ന എഫ്.സെഡ്. 836 ഫ്‌ളൈ ദുബയ് വിമാനമാണ് ആദ്യമായി വഴി തിരിച്ച് വിട്ടത്. റണ്‍വേക്ക് മുകളില്‍ ഡ്രോണ്‍ വിമാനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്‍പ്പെടെയുള്ള 14 എമിറേറ്റ്‌സ് വിമാനങ്ങള്‍ സമീപ വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. അസര്‍ബൈജാന്‍ എയര്‍വെയ്‌സ്, ലബനാനില്‍ നിന്നുള്ള മിഡില്‍ ഈസ്റ്റ് എയര്‍വെയ്‌സ് ബഹ്്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍. അമ്മാനില്‍ നിന്നുള്ള ജോര്‍ദ്ദാന്‍ എയര്‍വെയ്‌സ് ഉല്‍പ്പെടെയുള്ള 22 വിമാനങ്ങളാണ് മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക