|    May 22 Tue, 2018 3:31 pm
FLASH NEWS
Home   >  Sports  >  Cricket  >  

റണ്‍മഴ പെയ്ത മല്‍സരത്തില്‍ ഇംഗ്ലണ്ട് നേടി

Published : 2nd June 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. റണ്‍മഴ പെയ്ത മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 47.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലൊതുക്കി. 133 റണ്‍സുമായി പുറത്താവാതെ നിന്ന ജോയ് റൂട്ടും 95 റണ്‍സ് നേടിയ അലക്‌സെ ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ സെഞ്ച്വറി നേടിയ തമിം ഇക്ബാല്‍(128) അര്‍ധ സെഞ്ച്വറി നേടിയ മുസ്തഫിഖുര്‍ റഹ്മാന്‍(79) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് 305 റണ്‍സ് സമ്മാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss