|    Sep 23 Sat, 2017 5:55 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഅദ് സലാഹ് നിരാഹാര സമരം അവസാനിപ്പിച്ചു

Published : 19th November 2016 | Posted By: SMR

ജറുസലേം: ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ ഇസ്‌ലാമിക് മൂവ്‌മെന്റ് നേതാവ് റഅദ് സലാഹ് അഞ്ചു ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. ഇസ്രായേലിലെ അറബ് പൗരസമിതിയുടെ അഭ്യര്‍ഥന മാനിച്ചാണ് പിന്‍മാറ്റം. ഫലസ്തീനികളെ ഏകാന്തതടവില്‍ പാര്‍പ്പിക്കുന്ന ഇസ്രായേലി നയത്തിലും തടവുകാരോടുള്ള മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് സലാഹ് സമരം തുടങ്ങിയത്. അറബ് പൗരസമിതിയുടെ അഭ്യര്‍ഥന മാനിച്ച് റഅദ് സലാഹ് സമരം അവസാനിപ്പിച്ചതായി ഇസ്രായേലിലെ അറബ് പൗരന്‍മാരുടെ സ്വാതന്ത്ര്യ കമ്മിറ്റി നേതാവ് ശെയ്ഖ് കമാല്‍ അല്‍ ഖാത്തിബ് പറഞ്ഞു. ദക്ഷിണ ഇസ്രായേലിലെ റാമോണ്‍ ജയിലില്‍ കഴിയുന്ന റഅദ് കഴിഞ്ഞ ദിവസമാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക