|    Oct 20 Sat, 2018 6:16 am
FLASH NEWS

രോഹിന്‍ഗ്യന്‍ വംശീയാക്രമണം ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഉല്‍കണ്ഠയോടെ വീക്ഷിക്കുന്നു: എംഎല്‍എ

Published : 23rd September 2017 | Posted By: fsq

 

കാക്കനാട്:  നമ്മുടെ രാജ്യം മാത്രമല്ല ലോക രാഷ്ടങ്ങള്‍ മുഴുവന്‍ ഉല്‍കണ്ഠയോടെ വീക്ഷിക്കുന്ന ഒന്നാണ് രോഹിന്‍ഗ്യന്‍ വംശീയാക്രമണമെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തിന് ഘടകവിരുദ്ധമായ സമീപനമാണ് രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്നും  എംഎല്‍എ പറഞ്ഞു. തൃക്കാക്കര മേഖല മഹല്ല്‌കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച രോഹിന്‍ഗ്യന്‍ ഐക്യദാര്‍ഡ്യ മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ടി തോമസ് എംഎല്‍എ. കേവലം മുസ്ലിം സമുദായത്തിന്റെ പ്രശ്‌നമായി മാത്രം കാണാന്‍ കഴിയില്ലിത്. വംശഹത്യ നടക്കുന്ന രാജ്യത്ത് ആരും ക്ഷണിക്കാതെ ഇന്ത്യയുടെ പ്രധാന മന്ത്രി എത്തിയിട്ട് ആ രാജ്യത്ത് ഭരണകൂടം നടത്തുന്ന മനുഷ്യ വേട്ടക്ക് മൗനമായ പിന്തുണ നല്‍കിയാണ് മടങ്ങിയത്. മ്യാന്‍മറില്‍ നടക്കുന്ന ആക്രമണത്തെ അപലപിക്കാന്‍ പോലും അദ്ദേഹത്തിനു കഴിയാതെ പോയത് മനുഷ്യത്വം എന്താണെന്ന് തിരിച്ചറിവില്ലാത്തതാണെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ എ അബുബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. അലിയാര്‍  ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. സി ആര്‍ നീലകണ്ഠന്‍, പി ഐ മുഹമ്മദാലി, ടി എം അബ്ദുള്‍ കരീം, അബ്ദുള്‍ ലത്തീഫ് വാഫി, എം ഐ  മുഹമ്മദ്, കെ എം ഷംസുഹാജി, എന്‍ എം സര്‍ജി, ടി എം  അലി, എന്‍ എം അബൂബക്കര്‍, കെ ഇ അലി, എ എ ഇബ്രാഹിംകുട്ടി, ഷമീര്‍ സഅദി, താജുദ്ദീന്‍ തങ്ങള്‍, എം എ ജലീല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss