|    Oct 20 Sat, 2018 6:06 am
FLASH NEWS

രോഹിന്‍ഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം : കേന്ദ്രസമീപനം അപലപനീയം – കേരള മുസ്‌ലിം ജമാഅത്ത്

Published : 16th September 2017 | Posted By: fsq

 

കോട്ടയം: പൗരത്വമില്ലായ്മയും, രാജ്യഭ്രഷ്ടും നേരിടുന്ന മ്യാന്‍മാറിലെ വംശീയ ന്യൂനപക്ഷമായ  രോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങള്‍ അടങ്ങുന്ന അഭയാര്‍ഥികളെ തീവ്രവാദത്തിന്റെയും രാജ്യസുരക്ഷയുമാണെന്ന് ആരോപിച്ച് നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം മികച്ചും അപലപനീയവും, മനുഷത്വരഹിതമായ സമീപമാണെന്നും, ഇതിനെതിരേ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. സുപ്രീംകോടതി ഇടപെടരുതെന്ന സര്‍ക്കാര്‍ വാദം ദുരുദേശപരവും, ദുരൂഹതയും നിറഞ്ഞതാണ്. ഐക്യരാഷ്ട്ര സഭവരെ രോഹിന്‍ഗ്യക്ക് അനുകൂല സമീപനം സ്വീകരിക്കുമ്പോള്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ഇന്ത്യയില്‍ അഭയം തേടിയ രോഹിന്‍ഗ്യയ്ക്കാരേ ആട്ടിയോടിക്കുന്നത് ഇന്ത്യയുടെ മതേതര സങ്കല്‍പങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും കളങ്കം ചാര്‍ത്തുന്നതാണ്. ഇത്തരം നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും ജനീവ കരാര്‍ വ്യവസ്ഥിതികളും അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തു നിന്നും  മെസേജുകള്‍ സര്‍ക്കാരിനും ജുഡീഷറിക്കും അയച്ചിട്ടുണ്ടെന്നും കേരള മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു. കോട്ടയം ഇല്ലിക്കല്‍ സുന്നി സെന്‍ട്രലില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ്‌ജെഎം പ്രസിഡന്റ്  ടി എ അബ്ദുല്‍ സലാം ബാഖവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് സഖാഫി വൈക്കം, പി എസ് നൗഷാദ് ഹാജി, കെ എം മുഹമ്മദ്, നവാസ് എ ഖാദര്‍, മാഹിന്‍ അബൂബക്കര്‍, സിറാജുദ്ദീന്‍, നിസാറുദ്ദീന്‍ തിരുവാതിക്കല്‍, ബനാസറുദ്ദീന്‍ വൈക്കം  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss