|    May 22 Tue, 2018 5:30 am
Home   >  Todays Paper  >  page 11  >  

രോഹിത് ഷോ വിഫലം; പെര്‍ത്തില്‍ ഓസീസ്

Published : 13th January 2016 | Posted By: SMR

പെര്‍ത്ത്: രോഹിത് ശര്‍മയുടെ റെക്കോഡ് പ്രകടനവും ടീം ഇന്ത്യയെ തുണച്ചില്ല. പുതുവര്‍ഷത്തിലെ ആദ്യ അന്താരാഷ്ട്ര മല്‍സരത്തില്‍ ഇന്ത്യ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത്തിന്റെ (171*) ഇന്നിങ്‌സിന്റെ മികവില്‍ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 309 റണ്‍സ് നേടി.
163 പന്തില്‍ 11 ബൗണ്ടറിക ളും ഏഴു സിക്‌സറുമടക്കമാണ് രോഹിത് ഇന്ത്യന്‍ ബാറ്റിങിന്റെ നെടുംതൂണായത്. നിരവധി റെക്കോഡുകള്‍ ഈ ഇന്നിങ്‌സിലൂടെ രോഹിത് തന്റെ പേരിലാക്കി. ആസ്‌ത്രേലിയക്കെതിരേ അവരുടെ മണ്ണില്‍ ഒരു വിദേശതാരം നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. 1979ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്ഥാപിച്ച 153* റണ്‍സെന്ന റെക്കോഡാണ് രോഹിത്തിനു മുന്നില്‍ വഴിമാറിയത്.
ആസ്‌ത്രേലിയയില്‍ ഓസീസുകാരനല്ലാത്ത താരം പുറത്താവാതെ നേടുന്ന ഏറ്റവുമുയ ര്‍ന്ന സ്‌കോര്‍, ആസ്‌ത്രേലിയയി ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ (സൗരവ് ഗാംഗുലി 141- മുന്‍ റെക്കോഡ്) എന്നീ നേട്ടങ്ങള്‍ക്കും രോഹിത് അവകാശിയായി.
മറുപടിയില്‍ തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് പിഴുത് ഇന്ത്യ ഉജ്ജ്വലമായി തുടങ്ങിയെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (149), ജോര്‍ജ് ബെയ്‌ലി (112) എന്നിവരുടെ സെഞ്ച്വറികള്‍ ഇന്ത്യയെ നിരാശപ്പെടുത്തി. നാലു പന്തും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ ആസ്‌ത്രേലിയ ലക്ഷ്യം കണ്ടു.
മൂന്നാം വിക്കറ്റില്‍ സ്മിത്ത്- ബെയ്‌ലി ജോടി ചേര്‍ന്നെടുത്ത 242 റണ്‍സാണ് മല്‍സരം ഇന്ത്യയില്‍ നിന്നു തട്ടിയകറ്റിയത്. സ്മിത്ത് 135 പന്തില്‍ 11 ബൗണ്ടറിക ളും രണ്ടു സിക്‌സറും പറത്തിയപ്പോള്‍ ബെയ്‌ലി 120 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും പായിച്ചു.
ഈ മല്‍സരത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ പേസര്‍ ബരീന്ദര്‍ സ്രാന്‍ മൂന്നു വിക്കറ്റ് പിഴുത് തുടക്കം ഉജ്ജ്വലമാക്കി. ആര്‍ അശ്വിന് രണ്ടു വിക്കറ്റ് ലഭിച്ചു.
നേരത്തേ രോഹിത്തിനെക്കൂടാതെ വിരാട് കോഹ്‌ലിയും (91) ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. 97 പന്തില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും കോഹ്‌ലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഓസീസ് നായകന്‍ സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തി. അടുത്ത മല്‍സരം വെള്ളിയാഴ്ച ബ്രിസ്ബണി ല്‍ നടക്കും.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ
രോഹിത് ശര്‍മ നോട്ടൗട്ട് 171, ശിഖര്‍ ധവാന്‍ സി മാര്‍ഷ് ബി ഹാസ്ല്‍വുഡ് 9, വിരാട് കോഹ് ലി സി ഫിഞ്ച് ബി ഫോക്‌നര്‍ 91, മഹേന്ദ്രസിങ് ധോണി സി ബോളന്‍ഡ് ബി ഫോക്‌നര്‍ 18, രവീന്ദ്ര ജഡേജ നോട്ടൗട്ട് 10, എക്‌സ്ട്രാസ് 10, ആകെ 50 ഓവറില്‍ മൂന്നു വിക്കറ്റിന് 309.
ബൗളിങ്: ഹാസ്ല്‍വുഡ് 10- 0-41-1, പാരിസ് 8-0-53-0, മാര്‍ ഷ് 9-0-53-0, ബോളന്‍ഡ് 10-0- 74-0, ഫോക്‌നര്‍ 10-0-60-2, മാക്‌സ്‌വെല്‍ 3-0-22-0.
ആസ്‌ത്രേലിയ
ആരോണ്‍ ഫിഞ്ച് സി ആന്റ് ബി സ്രാന്‍ 8, ഡേവിഡ് വാര്‍ണര്‍ സി കോഹ്‌ലി ബി സ്രാന്‍ 5, സ്റ്റീവന്‍ സ്മിത്ത് സി കോഹ്‌ലി ബി സ്രാന്‍ 149, ജോര്‍ജ് ബെയ്‌ലി സി കുമാര്‍ ബി അശ്വിന്‍ 112, ഗ്ലെന്‍ മാക്‌സ്‌വെല്‍ സി ധവാന്‍ ബി അശ്വിന്‍ 6, മിച്ചെല്‍ മാര്‍ഷ് നോട്ടൗട്ട് 12, ജെയിംസ് ഫോക്‌നര്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 17, ആകെ 49.2 ഓവറില്‍ അഞ്ചിന് 310.
ബൗളിങ്: സ്രാന്‍ 9.2-0-56-3, ഭുവനേശ്വര്‍ 9-0-42-0, രോഹിത് 1-0-11-0, ഉമേഷ് 10-0-54-0, ജഡേജ 9-0-61-0, അശ്വിന്‍ 9-0- 68-2, കോഹ്‌ലി 2-0-13-0.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss