|    Sep 19 Tue, 2017 7:07 pm
FLASH NEWS
Home   >  National   >  

രോഹിത് വെമൂലയുടെ ഓര്‍മകള്‍ അണയുന്നില്ല: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ എബിവിപിക്ക് ദയനീയ പരാജയം

Published : 2nd October 2016 | Posted By: Navas Ali kn

Rohith-Vemula_twitter-@akslal_380

വംശീയ വിദ്വേഷത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ഓര്‍മകള്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ഇപ്പോഴും അലയടിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന യൂനിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപി സഖ്യത്തിന് ഒരു സീറ്റുപോലും നല്‍കാതെയാണ് വിദ്യാര്‍ത്ഥികള്‍ വെമൂലയുടെ ഘാതകരോട് പകരം വീട്ടിയത്. എബിവിപി ഒബിസിഎ സഖ്യത്തിനെതിരേ മല്‍സരിച്ച യുഎഫ്എസ്‌ജെ സഖ്യം യൂനിവേഴ്‌സിറ്റിയിലെ എല്ലാ സീറ്റിലും വിജയിച്ചു. യൂനിയന്‍ പ്രസിഡന്റായി യുഎഫ്എസ്‌ജെയുടെ കുല്‍ദീപ് സിങ് നാഗി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ എല്ലാ സീറ്റുകളിലും യുഎഫ്എസ്‌ജെ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. രോഹിത് വെമൂല ഉയര്‍ത്തിയ ചിന്തകള്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് യുഎഫ്എസ്‌ജെ ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക