|    May 30 Tue, 2017 3:16 pm
FLASH NEWS

രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ച രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

Published : 14th June 2016 | Posted By: sdq

universityofhyderabad

ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ചത രണ്ട് അധ്യാപകരെ സര്‍വ്വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രഫസര്‍മാരായ കെവൈ രത്‌നം, തഥാഗത സെന്‍ഗുപ്ത എന്നിവരെയാണ് സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്.

രണ്ടു ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാമെന്ന നിയമപ്രകാരമാണ് നടപടി. വൈസ് ചാന്‍സിലര്‍ അപ്പറാവുവിന്റെ ഓഫീസിനു സമീപം മാര്‍ച്ച് 22നു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രഫസറാണ് കെവൈ രത്‌നം. ഗണിത വിഭാഗം അസിസ്റ്റന്റ് പ്രഫസറാണു സെന്‍ഗുപ്ത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day