|    Aug 17 Thu, 2017 3:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രോഹിത് വെമുല ദലിതന്‍: പട്ടികജാതി കമ്മീഷന്‍

Published : 7th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അധികൃതരുടെ പീഡനത്തില്‍ മനംനൊന്ത് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദലിത് വിഭാഗക്കാരന്‍ തന്നെയാണെന്നു ദേശീയ പട്ടികജാതി കമ്മീഷന്‍. സര്‍ക്കാര്‍ രേഖകളും മറ്റും പരിശോധിച്ചു മാസങ്ങളോളം നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബിപിഎല്‍ പട്ടികയില്‍പ്പെടുന്നതിനാല്‍ രോഹിത് വെമുലയുടെ കുടുംബാംഗങ്ങള്‍ വീട്, ജോലി, സാമ്പത്തികസഹായം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പി എല്‍ പുനിയ വ്യക്തമാക്കി. രോഹിത് ദലിതനല്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. തുടര്‍ന്നാണു പട്ടികജാതി കമ്മീഷന്‍ പഠനം നടത്തിയത്. രോഹിതിന്റെ ജാതി വ്യക്തമാക്കുന്ന റിപോര്‍ട്ട് ജൂണില്‍ തന്നെ ലഭിച്ചിരുന്നു. ഇതുപ്രകാരം ഗുണ്ടൂര്‍ ജില്ലാ ഭരണകൂടം വിശദമായ പരിശോധന നടത്തി. രോഹിതിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള റിപോര്‍ട്ടാണു സമര്‍പ്പിച്ചത്. ഇതിനു പുറമെ മറ്റു രേഖകള്‍ പരിശോധിച്ചപ്പോഴും ഇതേ ഫലംതന്നെ ലഭിച്ചു. പുതിയ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ ഈ മാസം 23നു യോഗംവിളിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക