|    Aug 14 Tue, 2018 12:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രോഹിത് വെമുല ദലിതന്‍ തന്നെ: പട്ടികജാതി കമ്മീഷന്‍

Published : 26th August 2016 | Posted By: SMR

ബറാബങ്കി(യുപി): ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്ന രൂപന്‍ വാള്‍ കമ്മീഷന്റെ കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ എല്‍ പുനിയ. ജാതിയേതാണെന്ന് സാക്ഷ്യപ്പെടുത്താന്‍ നിയമപരമായി അധികാരമുള്ള സ്ഥാപനവും ജില്ലാകലക്ടറും വെവ്വേറെ സമര്‍പ്പിച്ച റിപോര്‍ട്ടുകളില്‍ വെമുല ദലിതനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനവശേഷി മന്ത്രാലയം വെമുല ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം അന്വേഷിക്കാന്‍ നിയോഗിച്ച മുന്‍ ജഡ്ജി എ കെ രൂപന്‍ വാളാണ് കഴിഞ്ഞ ദിവസം വെമുല ദലിതല്ലെന്ന് റിപോര്‍ട്ട് നല്‍കിയത്. വെമുലയുടെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ നിയമിച്ച കമ്മീഷന്‍ വെമുലയുടെ ജാതി കണ്ടുപിടിക്കാന്‍ നടത്തിയ ശ്രമം നിര്‍ഭാഗ്യകരമാണെന്നും പുനിയ പറഞ്ഞു. വെമുല ദലിതനല്ലെന്നും മറ്റു പിന്നാക്ക വിഭാഗത്തി(ഒബിസി)ല്‍ പെട്ടവനാണെന്നും അഭിപ്രായപ്പെട്ട ബിജെപി മന്ത്രിമാരുടെ വാദം ന്യായീകരിക്കാനാണ് കമ്മീഷന്‍ രൂപീകരിച്ചതെന്നും കോണ്‍ഗ്രസ് എംപികൂടിയായ അദ്ദേഹം ആരോപിച്ചു. കമ്മീഷന്റെ കണ്ടെത്തല്‍ വ്യാജവും കൃത്രിമവുമാണ്. ജാതി നിര്‍ണയിക്കാന്‍ ജില്ലാ കലക്ടര്‍ക്കാണ് പരമാധികാരമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss