|    Oct 23 Tue, 2018 5:21 pm
FLASH NEWS

രോഹിത് വെമുല ജാതി വെറിക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച വിദ്യാര്‍ഥി: പി രാമഭദ്രന്‍

Published : 18th January 2017 | Posted By: fsq

 

കൊല്ലം: ആധുനിക യുഗത്തില്‍ പോലും കലാലയങ്ങളില്‍ നിലനില്‍ക്കുന്ന ക്രൂരവും പൈശാചികവുമായ  ജാതി വെറിക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച വിദ്യാര്‍ത്ഥി നേതാവാണ് രോഹിത് വെമുലയെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പറഞ്ഞു. കെഡിഎഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുസ്മൃതിയിലെ ആശയങ്ങള്‍ കലാലയങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര ശക്തികള്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ അതിനെതിരെ വിദ്യാര്‍ഘികളെ സംഘടിപ്പിച്ച് അംബേദ്കറുടെ ആശയങ്ങളിലൂടെ പ്രതിരോധമുയര്‍ത്തിയ വെമുലയെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര ഭരണത്തോടൊപ്പം സര്‍വകലാശാല അധികൃതരും കച്ചകെട്ടി ഇറങ്ങുന്ന ഭീവല്‍സതയാണ് അരങ്ങേറിയത്. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന വെമുലയ്ക്കുള്ള ഒരു ലക്ഷത്തിഎഴുപത്തി അയ്യായിരം രൂപയുടെ യുജിസി ഫെല്ലോഷിപ്പ് തടഞ്ഞ് വച്ച നടപടി ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചതിന് തുല്യമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഉത്തരവാദികളില്‍ ഒരാളായ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറെ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ വച്ച് പ്രധാനമന്ത്രി മോദി അവാര്‍ഡ് നല്‍കി ആദരിച്ചതോടെ ദലിത് വിരുദ്ധതയ്ക്കുള്ള ബഹുമതി കൂടി ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. വേദം കേള്‍ക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് കല്‍പ്പിച്ചവരുടെ പിന്മുറക്കാരും ഇപ്പോഴും വിദ്യാഭ്യാസ മേഖല വാണരുളുകയാണ്. അവരാണ് ദലിത് പിന്നാക്ക മുസ്്‌ലീം വിദ്യാര്‍ഥികളെ വേട്ടയാടുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ പുതിയ തലമുറ ആത്മഹത്യാ മാര്‍ഗ്ഗം സ്വീകരിക്കാതെ പോരാടി വിജയം നേടുകയാണ് വേണ്ടതെന്നും രാമഭദ്രന്‍ പറഞ്ഞു.  നിരവധി നൃത്ത മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നന്ദന സുന്ദറിന് മൊമെന്റോയും ക്യാഷ് അവാര്‍ഡും പി രാമഭദ്രന്‍ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് കെ മദനന്‍ അധ്യക്ഷത വഹിച്ചു. കെ ഭരതന്‍, ബോബന്‍ ജി.നാഥ്, പി.കെ.രാധ, മൈലവിള വാസുദേവന്‍, എസ്.പി.മഞ്ജു, വിആര്‍ ബൈജു, ഡോ കെ ബാബു, കെ സോമന്‍, മുഖത്തല എം കൃഷ്ണന്‍കുട്ടി, എം ലിസി ടീച്ചര്‍, സി രാധാകൃഷ്ണന്‍, പി ശരത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss