|    Sep 22 Sat, 2018 10:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രോഹിത് വെമുലയുടെ മാതാവും വിദ്യര്‍ഥികളും കസ്റ്റഡിയില്‍

Published : 18th January 2017 | Posted By: fsq

 

ഹൈദരാബാദ്: രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു വിഭാഗം വിദ്യാര്‍ഥികളേയും രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയേയും ഹൈദരാബാദ് പോലിസ് പിടികൂടി. സര്‍വകലാശാലയുടെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് അത്.  സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിലാണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നത്. വൈസ് ചാന്‍സലര്‍ അപ്പറാവു പൊഡൈലിനെതിരേ മുദ്രാവാക്യം മുഴക്കിയ അവര്‍ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രധാന കവാടത്തിന്റെ മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡ് നീക്കിയ ശേഷമാണ് വിദ്യാര്‍ഥികള്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത്. പോലിസ് ഉടന്‍ അവരെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി കഴിഞ്ഞവര്‍ഷം ജനുവരി 17നാണ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യവ്യാപകമായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും വൈസ് ചാന്‍സലര്‍ക്കുമെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss