|    Aug 23 Wed, 2017 4:10 am
FLASH NEWS
Home   >  National   >  

രോഹിത് വെമുലയുടെ മരണം: റിപോര്‍ട്ട് പുറത്തു വിടാനാവില്ലെന്നു കേന്ദ്രം

Published : 9th October 2016 | Posted By: G.A.G

ROHITH_ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ റിപോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് മാനവവിഭവശേഷി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട ഫയല്‍ സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്നും  ഈ സന്ദര്‍ഭത്തില്‍ അതിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്നുമാണ് മന്ത്രാലയം വിശദീകരിച്ചത്. എന്നാല്‍, അപേക്ഷ നിരസിക്കുന്നതിന് വിവരാവകാശ നിയമപ്രകാരമുള്ള കാരണങ്ങളൊന്നും മന്ത്രാലയം വിശദമാക്കിയിട്ടില്ല..
കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രാലയം റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാളിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്്. രോഹിത് വെമുലയുടെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനും സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായിരുന്നു കമ്മീഷനോട് ആവശ്യപ്പെട്ടത്. മൂന്നു മാസമാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് അനുവദിച്ചിരുന്ന സമയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക