|    Jun 19 Tue, 2018 9:58 pm
Home   >  Todays Paper  >  page 12  >  

രോഹിത്, കശ്മീര്‍, ഗോവിന്ദച്ചാമി രാജ്യകാലുഷ്യം കോര്‍ത്തിണക്കി ഏകാഭിനയം

Published : 20th January 2017 | Posted By: fsq

ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിന്റെ ദുരന്താനുഭവങ്ങള്‍ക്ക് ഭാവാഭിനയം പകര്‍ന്നാണ് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് മല്‍സരം തുടങ്ങിയത്. നജീബിന്റെ ദുരന്തം പലരും ആവര്‍ത്തിക്കുന്നതിനിടെ മാവേലിക്കര വിഎസ്എസ്എച്ച്എസിലെ എസ് ഗൗതം സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ശിക്ഷ ഇളവ് നല്‍കിയ കോടതിവിധിയെ വിമര്‍ശിച്ചു. കോടതിരംഗംതന്നെ ഭാവങ്ങളാല്‍ തീര്‍ത്ത് ഗൗതം കൈയടി നേടി. കാസര്‍കോട് ചെറുവത്തൂര്‍ കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യദുകൃഷ്ണന്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി കിലോമീറ്ററുകള്‍ നടന്ന ദനാ മാജിയുടെ ദുരന്തം വിഷയമാക്കി. തെരുവുനായ പ്രശ്‌നമവതരിപ്പിച്ച്് ഭരണകൂടത്തെയും ചാനലുകാരെയും കണക്കറ്റു പരിഹസിച്ചാണ് കെപിസിഎച്ച്എസ്എസിലെ അഭിനന്ദ് സദസ്സിനെ കൈയിലെടുത്തത്. മലപ്പുറം ജില്ലയിലെ എകെഎംഎച്ച്എസ്എസിലെ ആദര്‍ശ് ദലിതുകള്‍ക്കുനേരെയുള്ള വിവേചനങ്ങള്‍ തുറന്നുകാട്ടി. സമകാലീന ദുരന്തങ്ങളും പീഡനങ്ങളും കണ്ട് മഹാബലി തിരികെ പാതാളത്തിലേക്കുതന്നെ രക്ഷപ്പെടുന്നുണ്ടായിരുന്നു മറ്റൊരു മല്‍സരാര്‍ഥിയില്‍. കാക്കകളുടെ രൂപത്തില്‍വന്ന് ദലിത് ജാതി വിവേചനം പറഞ്ഞു മറ്റൊരാള്‍. ഏറെ വിവാദമായ സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് മറ്റൊരു മല്‍സരാര്‍ഥി കൈയടി നേടിയത്. വര്‍ഗീയവാദവും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും റാഗിങും ഈയിടെ ജീവനൊടുക്കിയ ജിഷ്ണുവും ഭാവാഭിനയങ്ങളായി മല്‍സരാര്‍ഥികളുടെ മുഖത്ത് മിന്നിത്തെളിഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss