|    Oct 23 Mon, 2017 9:00 pm
FLASH NEWS
Home   >  National   >  

രോഹിത്തിന്റെ കുടുംബത്തിന് ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ വീണ്ടും വിലക്ക്

Published : 29th April 2016 | Posted By: mi.ptk

TH27_ROHITH_VEMULA_2753104f

ഹൈദരാബാദ്: രോഹിത്ത് വെമുലയുടെ അമ്മയ്ക്കും സഹോദരനും വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി ഹൈദരാബാദ് യൂണിവേഴ്‌സിറ്റി. അബേദ്കര്‍ ജയന്തി ആഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. അബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചെത്തിയ ബി.ആര്‍ അബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അബേദ്കറിനും യൂണിവേഴ്്‌സിറ്റി പ്രവേശനം നിഷേധിച്ചു.
ബുദ്ധമതം സ്വീകരിച്ചതിനു ശേഷം ആദ്യമായാണ് ഇവിടെ വരുന്നതെന്നും അതുകൊണ്ട് തന്നെ രോഹിത്തിന്റെ സ്മാരകത്തില്‍ പൂക്കളര്‍പ്പിക്കണമെന്നും അമ്മ രാധിക പറഞ്ഞു. ഇതുവരെ തങ്ങളെ ക്യാമ്പസില്‍ കയറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അബേദകര്‍ ജയന്തി ആഘോഷം നടക്കുന്ന ഈ വേളയില്‍ തന്നെ അദ്ദേഹത്തിന്റെ സ്വന്തം പേരക്കുട്ടിയെപോലും ക്യാമ്പസില്‍ പ്രവേശിപ്പിക്കാത്ത സര്‍വകലാശാല അധികൃതരുടെ നടപടി ലജ്ജാവഹമാണെന്ന് രോഹിത്തിന്റെ സഹോദരന്‍ രാജ പറഞ്ഞു.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക