|    Aug 15 Wed, 2018 7:50 pm
FLASH NEWS
Home   >  Sports  >  Cricket  >  

രോഹിതിന് മൂന്നാം ഇരട്ട സെഞ്ച്വറി; ശ്രീലങ്കയ്്ക്ക് മുന്നില്‍ റണ്‍മല

Published : 13th December 2017 | Posted By: vishnu vis


മൊഹാലി:മൊഹാലി: ആദ്യ മല്‍സരത്തിലെ തകര്‍ച്ചക്ക് രോഹിത് ശര്‍മ ഇരട്ട സെഞ്ച്വറിയോടെ കണക്കുതീര്‍ത്തപ്പോള്‍ മൊഹാലിയില്‍ ശ്രീലങ്കയ്ക്ക് 393 റണ്‍സ് വിജയ ലക്ഷ്യം. കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ (208*) ബാറ്റിങ് കരുത്താണ് ഇന്ത്യക്ക്് 50 ഓവറില്‍ നാല് വിക്കറ്റിന് 392 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.  153 പന്തില്‍ 13 ഫോറും 12 സിക്‌സറും പറത്തിയാണ് രോഹിതിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. ശ്രേയസ് അയ്യര്‍ (88) ശിഖര്‍ ധവാന്‍ (68) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ഇന്ത്യന്‍ നിരയില്‍ തമിഴ്‌നാട് ഓള്‍റൗണ്ടര്‍ പതിനെട്ടുകാരന്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. കുല്‍ദീപ് യാദവിന് പകരക്കാരനായാണ് സുന്ദര്‍ ആദ്യ ഇലവനിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss