|    May 28 Sun, 2017 1:13 am
FLASH NEWS

രോഹന്‍ പ്രേമും മോനിഷും ദുലീപ് ട്രോഫി ടീമില്‍

Published : 13th August 2016 | Posted By: SMR

കൊച്ചി: കേരള ക്രിക്കറ്റ് താരങ്ങളായ രോഹന്‍ പ്രേം, കെ മോനിഷ് എന്നിവര്‍ ദുലീപ് ട്രോഫി മല്‍സരത്തിനുള്ള ടീമുകളിലേക്ക് തിരഞ്ഞടുക്കപ്പെട്ടു.
സുരേഷ് റെയ്‌ന ക്യാപ്റ്റനായ ഇന്ത്യ ഗ്രീനില്‍ രോഹന്‍ ഇടം നേടിയപ്പോള്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന ഇന്ത്യ ബ്ലൂവിലാണ് മോനിഷിനെ ഉള്‍പ്പെടുത്തിയത്. ഇരുവരും കഴിഞ്ഞ സീസണിലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക അവാര്‍ഡുക ള്‍ നേടിയ കളിക്കാരാണ്. ഈ മാസം 23 നാണ് ദുലീപ് ട്രോഫി മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.
സപ്തംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയമാണ് വേദിയാവുന്നത്.
പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ ഇതാദ്യമായി പിങ്ക് പന്തുകള്‍ ഉപയോഗിക്കുന്നെന്ന പ്രത്യേകതയുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day