|    Aug 23 Wed, 2017 7:19 pm
FLASH NEWS

രോഗ നിര്‍ണയ സംവിധാനങ്ങളില്ല; രോഗികള്‍ വലയുന്നു

Published : 7th August 2017 | Posted By: fsq

 

കൊണ്ടോട്ടി: ചെറുകാവ്,മുതുവല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗ നിര്‍ണയ സംവിധാനങ്ങളില്ലാത്തത് രോഗികളെ വലക്കുന്നു. മഴക്കാല രോഗങ്ങള്‍ മൂലം ചികില്‍സ തേടി നിരവധി പേരാണ് ചെറുകാവ്,മുതുവല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്നത്. ഡെങ്കിപ്പനി അടക്കം മേഖലയില്‍ റിപോര്‍ട്ട് ചെയ്തതുമാണ്. രോഗനിര്‍ണയത്തിന് സംവിധാനങ്ങളില്ലാത്തതിനാല്‍ രോഗികള്‍ക്ക്  സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടാണുളളത്. ഇവിടെയാവട്ടെ വന്‍ തുക നല്‍കേണ്ടതായും വരുന്നു. പരിശോധന ഫലങ്ങളില്‍ പലയിടത്തും വ്യത്യാസവും കാണുന്നുതും രോഗ നിര്‍ണയത്തില്‍ സംശയങ്ങളുമുണ്ടാക്കുന്നു. കൊണ്ടോട്ടി മണ്ഡലത്തില്‍ രോഗ നിര്‍ണ സംവിധാനമില്ലത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ചെറുകാവിലും, മുതുവല്ലൂരിലും മാത്രമാണ്. ഇവിടെ നിന്നും മണ്ഡലത്തിലെ മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നെല്ലാം രോഗികള്‍ എത്തുന്നത് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലാണ്. ദിനേന ആയിരത്തിലേറെ പേരാണ് ചികില്‍സക്കായി താലൂക്ക് ആശുപത്രിയിലെത്തുന്നത്. എന്നാല്‍ കൊണ്ടോട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതിനാവശ്യമായ സൗകര്യങ്ങളും ഇവിടേയും ലഭ്യമാക്കാനായിട്ടില്ല. എക്‌സറേ, ഇസിജി, സ്‌കാനിങ്് പരിശോധനക്ക് അടക്കം മതിയായ സൗകര്യങ്ങള്‍ കൊണ്ടോട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലുമില്ല. മണ്ഡലത്തിലെ രോഗ നിര്‍ണയമില്ലാത്ത കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. മണ്ഡലത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗ നിര്‍ണയ സംവിധാനങ്ങളൊരുക്കും. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 200 പേരെ കിടിത്തി ചികില്‍സിക്കാനുളള സൗകര്യം, ഇസിജി, സ്‌കാനിങ്, എക്‌സറേ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക