|    Jun 18 Mon, 2018 11:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രോഗിയെ തലകീഴായി ഇറക്കിയ സംഭവം: പുതിയ റിപോര്‍ട്ട് ആവശ്യപ്പെട്ടു

Published : 24th May 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ രോഗി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിശദാംശങ്ങളടങ്ങിയ പുതിയ റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവി ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാര്‍ച്ച് 24നു മരിച്ചയാളുടെ പേരോ, മരണകാരണമോ ജില്ലാ പോലിസ് മേധാവിയും മെഡിക്കല്‍ കോളജ് സൂപ്രണ്ടും സമര്‍പ്പിച്ച റിപോര്‍ട്ടുകളിലില്ലെന്നു കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കേസ് ജൂണ്‍ 22നു തിരുവനന്തപുരത്തു പരിഗണിക്കും. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്കു പങ്കില്ലെന്നാണു സൂപ്രണ്ട് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss