|    Jan 21 Sat, 2017 9:47 am
FLASH NEWS

രോഗിയുമായെത്തിയ യുവാവ് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി

Published : 12th October 2016 | Posted By: Abbasali tf

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുമായി എത്തിയ ആള്‍ ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി. ഗാന്ധിനഗര്‍ പോലിസ് അറസ്റ്റ് ചെയ്ത ഇയാളെ ഏറ്റുമാനൂര്‍ കോടതി വിട്ടയച്ചു. കോട്ടയം വേളൂര്‍പാലത്തറ വീട്ടില്‍ നിഖില്‍ (21)നെയാണ് അസ്ഥിരോഗം വിഭാഗം പിജി ഡോക്ടര്‍ ആല്‍ബിന്‍ ഡാവിയോവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലിസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനാണു സംഭവം. നിഖിലിന്റെ ബന്ധുവായ കോട്ടയം മാണിക്കുന്നം നിഥിന്‍ (23)നെ വാഹനാപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ച രാത്രി 8.30ന് ചുങ്കം ഭാഗത്തായിരുന്നു നിഥിന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മറ്റൊരു വാഹനം ഇടിച്ച് അപകടമുണ്ടായത്. കൈവിരലിനു പരിക്കേറ്റ നിഥിനെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആല്‍ബിന്‍ സാവിയോ പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിയുടെ കണ്‍സല്‍ട്ടിങിനായി അത്യാഹിത വിഭാഗം നിരീക്ഷണ മുറിയില്‍ ഇരിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ മൂന്നായപ്പോള്‍ കൈവിരലിനു കടുത്ത വേദന അനുഭവപ്പെട്ടു. ഉടന്‍ നിഖിലിന്റെ നേതൃത്വത്തില്‍ രോഗിയോടൊപ്പം എത്തിയവര്‍ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറോടു വിവരം പറഞ്ഞു. ഉടന്‍ മേശപ്പുറത്ത് സൂക്ഷിച്ച നിഥിന്റെ ഒപി ചീട്ട് ആദ്യ അന്വേഷണത്തില്‍ കണ്ടെത്താനായില്ല. പിന്നീട്ട് കണ്ടെത്തുന്നതിനിടെയില്‍ നിഖില്‍ ദേഷ്യപ്പെടുകയും അസഭ്യം പറഞ്ഞ്് ഡോക്ടറുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അടിച്ചുമെന്നാണ് പരാതി. ബഹളം കേട്ട് പോലിസ് എയ്ഡ് പോസ്റ്റില്‍ നിന്നു പോലിസും സെക്യൂരിറ്റി ജീവനക്കാരും എത്തി നിഖിലിനെ പിടിച്ചുമാറ്റി. തുടര്‍ന്ന് പോലിസ് ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് പ്രതിയെ റിമാന്‍ഡ് ചെയ്യേണ്ട വകുപ്പുകള്‍ പോലിസിന്റെ ഭാഗത്തു നിന്ന് ചേര്‍ക്കാതിരുന്നതാണ് ജാമ്യം അനുവദിക്കാന്‍ കാരണമെന്നും ഇതിനെതിരേ ഉപരി കോടതിയില്‍ പോവുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക