|    Dec 17 Sun, 2017 5:39 pm
FLASH NEWS

രോഗിയായ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ ആദരിച്ചു

Published : 24th September 2016 | Posted By: SMR

ആനക്കര: കഴിഞ്ഞ ദിവസം പാലാ-കോഴിക്കോട് കെഎസ്ആര്‍ടിസി  ബസ്സിലെ രോഗിയായ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് മലയാളികളുടെ മുഴുവന്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ കെഎസ്ആര്‍ടിസി പാലാ ഡിപോയിലെ ജീവനക്കാരായ കോട്ടയം സ്വദേശി പി ടി രാജേഷിനും (കണ്ടക്ടര്‍), പാലാ സ്വദേശി എസ് സാബുവിനും (ഡ്രൈവര്‍) ദേശീയ പാതയില്‍ സ്‌നേഹാദരം നല്‍കി.
ഓരോ റോസാപുഷ്പ്പം നല്‍കി അവരെ വരവേറ്റു. പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, പൊന്നാനി കെ എസ് ആര്‍ ടി സി ഡിപോയിലെ അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഷാജി കുരുവിള എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് അംഗം വി കെ എ മജീദ്, കാഷ് അവാര്‍ഡ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദീഖ് പന്താവൂര്‍,  അഷ്‌റഫ് പന്താവൂര്‍, ജമാല്‍ പനമ്പാടന്‍, ഇ പി രാജീവ്,  പി പി സാക്കിത്ത് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss